Latest NewsKeralaNews

കേരളത്തിലെ 72 പഞ്ചായത്തുകളില്‍ ആശങ്ക; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളില്‍

300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

തിരുവനന്തപുരം: കേരളത്തിലെ 72 പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയച്ചത്.

Also Read: ആരോഗ്യ പ്രവർത്തകരുടെ കുറവ് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി; കൂടുതൽ താത്ക്കാലിക നിയമനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി

300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്. എറണാകുളം ജില്ലയില്‍ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 19 പഞ്ചായത്തുകളാണുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാല്‍ ഇന്ന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 26.5 ആണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button