മാഡ്രിഡ്: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകാനുറച്ച് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍. സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുമെന്ന് റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ടീമുകള്‍ അറിയിച്ചു. ഇതിനെതിരെ നടപടിയുമായി യുവേഫയും രംഗത്തെത്തി.
Also Read: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലും ഇനി മലയാളി സാന്നിധ്യം; അനു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു
കോവിഡ് വ്യാപനം മൂലം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൂപ്പര്‍ ലീഗ് അനിവാര്യമാണെന്നാണ് ക്ലബ്ബുകളുടെ നിലപാട്. സൂപ്പര്‍ ലീഗ് നടത്താനുള്ള നീക്കം നിയമപരമായി തെറ്റല്ലെന്നും സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുമെന്നും മൂന്ന് ക്ലബ്ബുകളും പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ, സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകളിലെ താരങ്ങള്‍ക്ക് ലോകകപ്പില്‍ വിലക്കേര്‍പ്പെടുത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, സൂപ്പര്‍ ലീഗ് സ്ഥാപക ടീമുകളിലെ ഒന്‍പത് ക്ലബുകള്‍ക്ക് യുവേഫ പിഴ വിധിച്ചു. ഒരു സീസണിലെ വരുമാനത്തിന്റെ 5 ശതമാനമാണ് പിഴ വിധിച്ചത്. റയല്‍, ബാഴ്‌സലോണ, യുവന്റസ് ക്ലബ്ബുകള്‍ക്ക് രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്താനും യുവേഫ ആലോചിക്കുന്നതായാണ് സൂചന. എന്നാല്‍, യുവേഫ ക്ലബ്ബുകളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
Post Your Comments