തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസിന്റെ ഇ-പാസിന് ആവശ്യക്കാര്‍ ഏറുന്നു. ഇതുവരെ പാസിനായി അപേക്ഷിച്ചവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു. ഞായറാഴ്ച വൈകുന്നേരം 7 മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്.
ഇ-പാസിനായി അപേക്ഷിച്ചവരില്‍ 15,761 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പോലീസിന്റെ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാത്രമേ പോലീസിന്റെ പാസിനായി അപേക്ഷിക്കാന്‍ പാടുള്ളൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.
മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം.
Post Your Comments