കൊച്ചി: മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ അറിയിച്ച് പേളി മാണി. ഫേസ്ബുക്കിലൂടെയാണ് പേളി മാണി അമ്മമാർക്ക് ആശംസകൾ നേർന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം പേളി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകരമായി പങ്കുവെച്ചു. മകൾ നിലയുമായുള്ള ചിത്രവും പേളി പങ്കുവെച്ചിട്ടുണ്ട്.
Read Also: കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയിൽ മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം- പേളി മാണി ഫേസ്ബുക്കിൽ കുറിച്ചു.
മാർച്ച് 21 നാണ് പേളിക്കും ശ്രീനീഷിനും പെൺകുഞ്ഞ് ജനിക്കുന്നത്. പേളി തന്നെയാണ് വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിവരം ആരാധകരുമായി പങ്കുവെച്ചത്.
https://www.facebook.com/PearleMaaneyOnline/posts/325881688903313
Post Your Comments