Latest NewsInternational

‘അല്ലാഹുവിന്റെ കൃപയാല്‍ ഞാന്‍ സി‌എസ്‌എസ് 2020 പരീക്ഷയില്‍ വിജയം കരസ്ഥമാക്കി’- വിജയിയായ ആദ്യ പാക് ഹിന്ദുയുവതി

പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു ജനസംഖ്യയുള്ള സിന്ധ് പ്രവിശ്യയിലെ ഷിക്കാര്‍പൂര്‍ ജില്ലയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള എംബിബിഎസ് ഡോക്ടറാണ് സന രാമചന്ദ്.

ഇസ്ലാമബാദ് : പാക് സിവില്‍ സര്‍വ്വീസിലെത്തിയ (സി‌എസ്‌എസ്) ആദ്യ ഹിന്ദു യുവതി എന്ന നേട്ടവുമായി സന രാമചന്ദ്. പാകിസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിലേക്കാണ് സന തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു ജനസംഖ്യയുള്ള സിന്ധ് പ്രവിശ്യയിലെ ഷിക്കാര്‍പൂര്‍ ജില്ലയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള എംബിബിഎസ് ഡോക്ടറാണ് സന രാമചന്ദ്.

18,553 പേര്‍ പങ്കെടുത്ത സി‌എസ്‌എസ് എഴുത്തു പരീക്ഷയില്‍ വിജയികളായ 221 പേരില്‍ ഒരാളാണ് സന. വിപുലമായ മെഡിക്കല്‍, സൈക്കോളജിക്കല്‍, ഓറല്‍ ടെസ്റ്റുകള്‍ക്ക് ശേഷമാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്.

ഫലം പുറത്തുവന്നതിനുശേഷം സന ട്വീറ്റ് ചെയ്തു… ‘അല്ലാഹുവിന്റെ കൃപയാല്‍ ഞാന്‍ സി‌എസ്‌എസ് 2020 പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഇതിന്റെ എല്ലാ അംഗീകാരവും എന്റെ മാതാപിതാക്കള്‍ക്കാണ്. ‘സി‌എസ്‌എസ് പരീക്ഷയില്‍ വിജയിച്ച ശേഷം പി‌എ‌എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു വനിതയാണ് രാംചന്ദ് എന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ സി‌എസ്‌എസിലെ വിജയശതമാനം രണ്ട് ശതമാനത്തില്‍ താഴെയാണ്. പാകിസ്ഥാന്‍ പൊലീസ് സേവനങ്ങളും വിദേശ സേവനങ്ങളും പിന്തുടരുന്ന ഗ്രൂപ്പുകളില്‍ പി‌എ‌എസ് എല്ലായ്‌പ്പോഴും മുന്‍‌നിരയിലാണ്. പി‌ എ‌ എസില്‍ ഉള്‍പെടുന്നവരെ അസിസ്റ്റന്റ് കമ്മീഷണര്‍മാരായി നിയമിക്കുകയും പിന്നീട് ജില്ലാ കമ്മീഷണര്‍മാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നു.

പി എ എസ് ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകളിലേക്ക് മൊത്തം 79 വനിതകളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മഹീന്‍ ഹസ്സന്‍ എന്ന വനിതയാണ് പരീക്ഷയിലെ ഉന്നത വിജയി.

സിന്ധ് പ്രവിശ്യയിലെ ചന്ദ്ക മെഡിക്കല്‍ കോളേജില്‍ നിന്നാണ് സന എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആന്‍ഡ് ട്രാന്‍സ്പരന്റില്‍ എഫ്‌സി‌പി‌എസ് ചെയ്യുന്നു, ഉടന്‍തന്നെ സര്‍ജനാകും.

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സേനയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഫര്‍ഹത്തുല്ല ബാബര്‍ സനയെ അഭിനന്ദിച്ചു.

shortlink

Post Your Comments


Back to top button