ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.
Read Also : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയാം.
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.
Read Also : ഡോക്ടറെ വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി : പ്രൊഫസറായ ഭാര്യ അറസ്റ്റില്‍
വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു.
Post Your Comments