COVID 19KeralaLatest NewsNews

കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത് 75 പേര്‍ ആണ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് സംഭവം ഉണ്ടായിരിക്കുന്നത്.

വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തുമണിക്കായിരുന്നു വിവാഹം നടന്നത്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടുകയുണ്ടായി. എന്നാല്‍ അതേസമയം 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്. വിവാഹത്തില്‍ 75 പേര്‍ പങ്കെടുക്കുകയുണ്ടായി.

തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസെടുക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button