ഡൽഹി: ഹിമന്ത ബിശ്വ ശർമ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഗുവഹട്ടിയിൽ ചേർന്ന ബി.ജെ.പി നേതൃയോഗമാണ് തീരുമാനമെടുത്തത്. നിലവിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഹിമന്തയുടെ പേര് നിർദേശിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി സർബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശർമ്മയും വെള്ളിയാഴ്‌ച ഡൽഹിയിൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേതൃയോഗത്തിന് ശേഷം ഗവർണറെ സന്ദർശിച്ച സർബാനന്ദ സോനോവാൾ തന്റെ രാജിക്കത്ത് കൈമാറി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി അസമിൽ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന സഖ്യത്തിന് ലഭിച്ചിരുന്നു.
Post Your Comments