![](/wp-content/uploads/2021/05/emirates-airlines.jpg)
ദുബായ്: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എമിറേറ്റ്സ് എയര്‍ലൈന്‍. അവശ്യ മരുന്നുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും വേഗത്തില്‍ എത്തിക്കാനായി എമിറേറ്റ്സ് എയര്‍ലൈന്‍ ദുബായ്-ഇന്ത്യ എയര്‍ ബ്രിഡ്ജ് സ്ഥാപിച്ചു. ഇതോടെ ഇന്ത്യയിലേയ്ക്ക് വിദേശത്തുനിന്നുള്ള തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
എയര്‍ ബ്രിഡ്ജ് നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേയ്ക്ക് സൗജന്യമായി അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാധിക്കും. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ സഹായം ഇന്ത്യയ്ക്ക് ലഭ്യമാക്കാനും എയര്‍ ബ്രിഡ്ജ് സഹായകമാകും. കഴിഞ്ഞ ഏതാനും ആഴ്ചകളായി എമിറേറ്റ്സ് സ്കൈ കാര്‍ഗോ ഷെഡ്യൂള്‍ഡ്, ചാര്‍ട്ടര്‍ കാര്‍ഗോ വിമാനങ്ങളില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്.
1985ല്‍ ഇന്ത്യയിലേയ്ക്ക് ആദ്യ വിമാന സര്‍വീസ് നടത്തിയത് മുതല്‍ എമിറേറ്റ്സും ഇന്ത്യയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് എമിറേറ്റ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ക് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്റ്റോം പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കുമൊപ്പം നില്ക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 9 സിറ്റികളിലേയ്ക്ക് 95 പ്രതിവാര വിമാനങ്ങള്‍ മെഡിക്കല്‍, ദുരാതാശ്വാസ സാമഗ്രികളുമായെത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments