COVID 19KeralaLatest NewsNewsIndia

കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക

കാസര്‍കോട്​ : കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാന്‍റില്‍ ഓക്​സിജന്‍ എടുക്കാന്‍ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്​ ചൂണ്ടിക്കാട്ടി ഓക്​സിജന്‍ നല്‍കാന്‍ കഴിയില്ലെന്നാണ്​ പ്ലാന്‍റ്​ അധികൃതര്‍ അറിയിച്ചത്​.

Read Also : പ്രതികളെ ഉള്‍പ്പെടുത്തി ട്രോള്‍ വീഡിയോ ; വിവാദമായതോടെ വീഡിയോകൾ പിൻവലിച്ച് പോലീസ് 

മംഗളൂരു ബൈകമ്ബാടി മലബാര്‍ ഓക്​സിജന്‍ പ്ലാന്‍റില്‍നിന്നാണ്​ കാസര്‍കോട് ഉള്‍പ്പെടെ ഏതാനും വടക്കന്‍ ജില്ലകളിലേക്ക്​ ഓക്​സിജന്‍ ഇറക്കുന്നത്​. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും ഓക്​സിജന്‍ കൊണ്ടുവരുന്നതും​ ഈ പ്ലാന്‍റില്‍നിന്നാണ്​.

കാസര്‍കോട്​ ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ ശനിയാഴ്​ച പതിവുപോലെ ഓക്​സിജന്‍ സിലിണ്ടറുകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ്​ വിലക്ക്​ ചൂണ്ടിക്കാട്ടി ഓക്​സിജന്‍ നിഷേധിച്ചത്​. കര്‍ണാടകയില്‍ ഓക്​സിജന്‍ ക്ഷാമമു​ണ്ടെന്നും ഇതര സംസ്​ഥാനങ്ങളിലേക്ക്​ കൊടുക്കരുതെന്ന്​ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും​​ പ്ലാന്‍റ്​ അധികൃതര്‍ അറിയിച്ചു​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button