കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാളുകളായി അടച്ചിട്ടിരിക്കുന്ന കുവൈത്തിലെ സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കുന്നു. പെരുന്നാള്‍ ദിവസം മുതല്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കുവൈത്ത് സിനിമാ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം പറഞ്ഞു.
Read Also: ഇനി വാക്‌സിൻ പറന്നു വരും; അവശ്യസ്ഥലങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന് പുതിയ മാനദണ്ഡം
എന്നാൽ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും തീയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയെന്നും ഹിഷാം അല്‍ ഗനീം അറിയിച്ചിട്ടുണ്ട്. തീയറ്ററുകളുടെ പ്രവര്‍ത്തന സമയവും പാലിക്കേണ്ട ആരോഗ്യ നിബന്ധനകളും സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും തീയറ്ററുകളില്‍ പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments