KeralaCinemaNattuvarthaMollywoodLatest NewsNewsIndiaEntertainmentMovie ReviewsNews Story

ഓഗസ്റ്റില്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും

15 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാകും തിയറ്ററുകളില്‍ പ്രവേശനമുണ്ടാകുക.

കോവിഡ് 19 വ്യാപനവും അതിനെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക്ഡൗണും മൂലം രാജ്യവ്യാപകമായി അടച്ചിട്ടിരിക്കുന്ന തിയറ്ററുകള്‍ ഓഗസ്‌റ്റോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. തിയറ്റര്‍ ശൃംഖലകളുടെയും സിനിമാ വ്യവസായത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിച്ച്‌ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് വിവരം. എന്നാല്‍ അതതു സ്ഥലത്തെ സാഹചര്യം അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി തീരുമാനിച്ചാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കാനാകൂ.

15 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാകും തിയറ്ററുകളില്‍ പ്രവേശനമുണ്ടാകുക. തിയറ്ററിനകത്ത് മാസ്‌ക് ധരിച്ചിരിക്കുന്നുവെന്നും സാനിറ്റൈസര്‍ കയറുമ്ബോളും പുറത്തിറങ്ങുമ്ബോഴും ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമായി ടിക്കറ്റുകള്‍ നല്‍കുന്നത് പരിമിതപ്പെടുത്തുമെന്നും സൂചനയുണ്ട്. തിയറ്ററുകള്‍ക്ക് മുന്നിലെ ആഘോഷങ്ങളും കൂട്ടം ചേരലുകളും അനുവദിക്കില്ല. ചെറുതും വലുതുമായ നിരവധി ചിത്രങ്ങള്‍ റിലീസ് സാധ്യമാകാതെ മുടങ്ങിക്കിടക്കുന്നതു കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. തിയറ്ററുകള്‍ തുറന്നാലും ചെറിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രങ്ങള്‍ മാത്രമാകും പരിമിതമായ തിയറ്റര്‍ റിലീസിന് തയാറാകുക.

shortlink

Related Articles

Post Your Comments


Back to top button