KeralaLatest NewsNews

ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ ദൂരം മാത്രം അകലെ; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ ലോകരാജ്യങ്ങൾ

തിരുവനന്തപുരം: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ ദൂരം മാത്രം അകലെ. ഇന്ത്യൻ സമയം രാവിലെ എട്ടു മണിയോടടുപ്പിച്ച് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോക്കറ്റ് വീണതെന്നാണ് ചൈനീസ് സ്‌പേസ് ഏജൻസി അറിയിച്ചിരിക്കുന്നത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയിൽ നിന്നും 1448 കിലോമീറ്റർ ദൂരമേയുള്ളു.

Read Also: കോവിഡ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. വിവിധ സ്‌പേസ് ഏജൻസികൾ റോക്കറ്റ് വീഴാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് സമീപമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Read Also: പിള്ളേരെ സൂക്ഷിച്ചോ അല്ലേൽ പണി കിട്ടും ; ആമസോണിൽ നിന്ന് നാലുവയസ്സുകാരൻ ഓർഡർ ചെയ്തത് 1.9 ലക്ഷത്തിന്റെ കോലുമിട്ടായി

റോക്കറ്റിന്റെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തിൽ പതിക്കുമെന്നും ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button