KeralaLatest NewsNews

സച്ചിദാനന്ദനും അരുന്ധതിയും കേരളത്തിന് അപമാനം; നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ് ഇവരുടെ ഇരകളെന്ന് ബി.ഗോപാലകൃഷ്ണന്‍

'രണ്ട് പേരും സാഹിത്യത്തെ വ്യഭിചരിക്കുകയും സദാചാര വിരുദ്ധതക്ക് മഴവില്ലിന്റെ നിറഭംഗി ചാര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്'

തൃശൂര്‍: കെ. സച്ചിദാനന്ദനെയും അരുന്ധതി റോയിയെയും വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഉച്ചിഷ്ടം പേറുന്ന സച്ചിദാനന്ദനും മുസ്ലീം മത ഭീകരതയുടെ ദാസിയായി നൃത്തം ചവിട്ടുകയും ചെയ്യുന്ന ദേശദ്രോഹിയായ അരുന്ധതി റോയിയും കേരളത്തിന് അപമാനമാണെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുപത്തിയഞ്ചാം വയസിലും അധമത്വത്തിന്റെ വ്യാപാരിയായും, കാഴ്ചയുള്ള കുരുടനായും, സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഉച്ചിഷ്ടം പേറുന്ന സച്ചിദാനന്ദനും, ഗാന്ധി നിന്ദ സാഹിത്യ പ്രചരണമാക്കി ഹിംസാവാദി മാവോയിസ്റ്റുകള്‍ക്ക് വേണ്ടി സ്തുതി പാടുകയും മുസ്ലീം മത ഭീകരതയുടെ ദാസിയായി നൃത്തം ചവിട്ടുകയും ചെയ്യുന്ന ദേശദ്രോഹി അരുന്ധതി റോയിയും കേരളത്തിന് അപമാനമാകുകയാണ്.

രണ്ട് പേരും സാഹിത്യത്തെ വ്യഭിചരിക്കുകയും സദാചാര വിരുദ്ധതക്ക് മഴവില്ലിന്റെ നിറഭംഗി ചാര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്. രണ്ട് പേരുടേയും ഇര ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ്. മതഭീകരവാദികളേയും മാവോയിസ്റ്റുകളേയും കൂട്ട് പിടിച്ച് തനിക്ക് ദേശമോ ദേശീയതയോ, ദേശീയ ചിഹ്നങ്ങളോ സ്തുത്യര്‍ഹമോ ആദരവുള്ളതോ അല്ലെന്ന് പ്രഖ്യാപിച്ച അരുന്ധതി റോയിയുടെ അഭിപ്രായത്തില്‍, ദേശീയ പതാക ഭരണകൂടത്തിനു മനുഷ്യന്റെ തലച്ചോറ് മൂടാനും പിന്നീട് മരിച്ചവരെ അടക്കുന്ന ചടങ്ങില്‍ ശവക്കച്ചയായി ഉപയോഗിക്കാനും വേണ്ടിയുള്ള ചായം പൂശിയ വെറും ഒരു കഷ്ണം തുണി മാത്രമാണ്. മാവോയിസ്റ്റുകള്‍ തോക്കേന്തിയ ഗാന്ധിയന്മാരാണെന്നും ഗാന്ധിയേക്കാള്‍ സത്യസന്ധരും സമാധാന പ്രിയരുമാണെന്ന് പ്രകീര്‍ത്തിച്ച് ഇന്നും സ്വന്തം പേന കൊണ്ട് ഗാന്ധി വധം തുടരുകയാണ് ആ മഹതി.

ഇപ്പോള്‍ മോദിയാണ് ഇര. ജനപിന്തുണ കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കണ്ട് കോറോണയെന്ന മഹാമാരിയെ മറയാക്കി മോദിയെ ഭര്‍ത്സിക്കാന്‍ ഏതോ മാളത്തില്‍ ഒളിച്ചിരുന്ന് ശ്രമിക്കുകയാണ് അവര്‍. മോദി രാജി വെക്കണം പകരം മാവോയിസ്റ്റുകളെ ഭരണം ഏല്‍പ്പിച്ച് കൊടുക്കണമെന്നാണ് അടക്കം പറച്ചില്‍. കാശ്മീര്‍ പാക്കിസ്ഥാന് വിട്ട് കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത രാജ്യദ്രോഹത്തിന്റെ ഈ മൊത്ത കച്ചവടക്കാരി രാജ്യ വിരുദ്ധരായ അഞ്ചാം പത്തികളുമായി കൂട്ട് ചേര്‍ന്ന് നടത്തുന്ന ഈ വിധ്വംസക പ്രവര്‍ത്തനം മൂലം ഇവര്‍ കേരളത്തിനും കേരളീയര്‍ക്കും അപമാനമാണ്. സാഹിത്യകാരി നല്ല പൗര ആകണമെന്നില്ല. നല്ല പൗര ആയില്ലെങ്കിലും സാഹിത്യം മറയാക്കി രാജ്യ വിരുദ്ധരുടെ കളിപ്പാവയാകുന്നത് നീചവും അപലപനീയവുമാണ്.

എഴുപത്തിയഞ്ചാം വയസ്സിലും കളവ് കാട്ടുന്നത് നിന്ദ്യവും കപടത നിറഞ്ഞ കള്ള കച്ചവടക്കാരന്റെ സ്വഭാവവുമാണ്. ഡല്‍ഹി ആസ്ഥാനമാക്കി രാജ്യത്തിന്റെ സമ്പത്ത് ഊറ്റി കുടിച്ച് തടിച്ച് കൊഴുത്ത ഈ സാഹിത്യ ഇടതുപക്ഷ അട്ടക്ക് മോദിയും ബി.ജെ.പിയും തലവേദനയാണ്. വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ നെറികേട് കാണിക്കുന്ന ഈ അധമവ്യാപാരി കാഴ്ച ഉണ്ടെങ്കിലും ബംഗാളിലെ കൂട്ട ബലാല്‍സംഗം കാണാന്‍ കഴിയാത്ത ക്രൂരനായ കുരുടനാണ്. മോദിക്കെതിരെ വ്യാജ വാര്‍ത്ത പ്രദര്‍ശിപ്പിച്ചതിനെതിരെ ഫേസ്ബുക്ക്, ഈ അധമവ്യാപാരിക്കെതിരെ നടപടി എടുത്തതില്‍ കേരളത്തിലെ ചില സാഹിത്യ സാംസ്‌കാരിക കുരുടന്മാര്‍ രംഗത്ത് വന്നിട്ടുള്ളത് അപലപനീയവും ലജ്ജാവഹവുമാണ്.

ദേശവിരുദ്ധര്‍ക്കും, മാവോവാദികള്‍ക്കും, നക്‌സലുകള്‍ക്കും എന്തിനു പാകിസ്ഥാന് വേണ്ടി വരെ പേന ഉന്തുന്ന കേരളത്തിലെ സാഹിത്യ സാംസ്‌കാരിക ഉദര ജീവികളായ അരുന്ധതി റോയിയും സച്ചിദാനന്ദനും അടക്കമുള്ള ഈ സാംസ്‌കാരിക അധമന്മാര്‍ ബംഗാളിലെ ക്രൂരത കണ്ട് രസിക്കുകയായിരുന്നു. എല്ലാ കാലത്തും എല്ലാവരും എല്ലാം പൊറുക്കുമെന്ന് നിങ്ങള്‍ ഇനിയും കരുതുന്നുവെങ്കില്‍, കാലം നിങ്ങള്‍ക്കുള്ള മറുപടിയുമായി, നിലവറയില്‍ കളം വരച്ചു കാത്തിരിക്കുന്നു എന്നറിഞ്ഞാല്‍ നന്ന്, അതൊരു പക്ഷെ നിങ്ങളുടെ സാംസ്‌കാരികന്ധത്വം ബാധിച്ച കണ്ണുകള്‍ ചുരന്നെടുത്തു കൊണ്ട് കൂടിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button