ന്യൂഡൽഹി: അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഇന്ന് നടക്കുന്ന യോഗം നിർണായകമാകും. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും ചർച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.
Read Also: ഇസ്ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?
എന്നാൽ സർബാനദ്ദ സെനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇരുവർക്കുമിടയിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ഇന്ന് നിയമസഭാകക്ഷി യോഗം ചേരാൻ ഇരിക്കെ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഹിമന്ദ ബിശ്വ ശർമ്മക്ക് ഉണ്ടെന്നാണ് പുറത്തുവന്ന സൂചനകൾ
Post Your Comments