കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എ.കെ.എം. അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘കോവിഡ് പോസിറ്റീവ് ആയി ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. എല്ലാവരും രോഗമുക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നതോടൊപ്പം ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡ് വ്യാപനമുണ്ടായതിന് ശേഷം സംശയം തോന്നുമ്പോഴൊക്കെ നിരന്തരം ടെസ്റ്റ് ചെയ്യാറുണ്ടെങ്കിലും ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്’. അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ശരീരവേദനയും പനിയും തൊണ്ടവേദനയുമൊക്കെ ഉണ്ടെങ്കിലും ഒന്നും ഗുരുതരമല്ലെന്ന് അഷ്‌റഫ് പറഞ്ഞു. മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സഹായം ചെയ്യുന്നതിനായി കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കാനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കുമെന്നും അഷ്‌റഫ് വ്യക്തമാക്കി.
Post Your Comments