തുർക്കിയിൽ വെച്ച് നടത്തേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ സാധ്യത. കോവിഡ് വ്യാപിക്കുന്നതിനാൽ തുർക്കിയെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുയാണ് ബ്രിട്ടൺ. ഈ കാരണങ്ങൾ മുൻനിർത്തി ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്കുള്ള യാത്ര ഗവൺമെന്റ് നിർത്തിവെച്ചു.
ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 10000 ആരാധകർക്ക് മത്സരം കാണാൻ അവസരം ഉണ്ടെങ്കിലും ഇംഗ്ലണ്ടിൽ നിന്ന് ആർക്കും യാത്ര ചെയ്യാൻ സാധിക്കില്ല.
അതേസമയം, താരങ്ങൾ തുർക്കിയിൽ കളിച്ചാലും ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് തിരിയെത്തിയാൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഈ കാരണങ്ങളൊക്കെ മുൻനിർത്തിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ തുർക്കിയിൽ നിന്ന് മാറ്റണമെന്ന് ക്ലബുകളും യുകെ ഗവൺമെന്റും ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിൽ വെംബ്ലിയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്നും ഇംഗ്ലീഷ് എഫ് എ അറിയിച്ചു.
Post Your Comments