വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് ബി.ജെ.പി എം.പി. തേജസ്വി സൂര്യയ്ക്കെതിരെ പോലീസിന് പരാതി നൽകി മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി . ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ഉണ്ടെന്ന് ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി .
ചികിത്സാ കേന്ദ്രത്തിലെത്തി വർഗീയത പറഞ്ഞുവെന്നും ,എം.പി ക്കെതിരെ കർശന നടപടി വേണമെന്നുമാണ് യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെടുന്നത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിനാണ് പരാതി നൽകിയത്. പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ നിയമപരമായ മറ്റ് വഴികളിലൂടെയും പോരാട്ടം തുടരുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രസ്താവന.
കർണ്ണാടകയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ എം.പി തേജസ്വി സൂര്യയാണ് പുറത്തുവിട്ടത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജസ്വി സൂര്യ വിവാദങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Post Your Comments