Latest NewsIndiaNews

ബി.ജെ.പി സൈനികനായി തുടരും ; പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുകുള്‍ റോയ്​

മുകുള്‍ റോയ്​യുടെ പ്രസ്​താവന സ്‌തുത്യര്‍ഹമാണെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി. നഡ്ഡ

ന്യൂഡല്‍ഹി: ബംഗാളിൽ ബിജെപിയ്ക്ക് അധികാരം ലഭിക്കാത്തതിൽ നിരാശനായി പാർട്ടി നേതാവ് മുകുള്‍ റോയ്​ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്​ മടങ്ങുകയാണെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച നടന്ന ബി.ജെ.പി നിയമസഭ സമാജികരുടെ സുപ്രധാന യോഗത്തില്‍ എത്താതിരുന്നതോടെയാണ്​ മുകുള്‍ റോയ്​ പാര്‍ട്ടി വിട്ട്​ തൃണമൂലിലേക്ക്​ ചേ​ക്കേറുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്​. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുകൾ റോയ്.

read also:കല്ലും കുപ്പികളും വലിച്ചെറിഞ്ഞു, ആരാധനാലയത്തിൽ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ജനാധിപത്യം പുനസ്​ഥാപിക്കാനായി പൊരുതുന്ന ബി.ജെ.പി സൈനികനായി തുടരുമെന്ന്​ മുകൾ റോയ് പറഞ്ഞു. ‘നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി ബി.ജെ.പിയുടെ പടയാളിയായി പോരാട്ടം തുടരും. ഊഹക്കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. എന്‍റെ രാഷ്​ട്രീയ പാതയില്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’-മുകുള്‍ റോയ്​ ട്വീറ്റ്​ ചെയ്​തു.

മുകുള്‍ റോയ്​യുടെ പ്രസ്​താവന സ്‌തുത്യര്‍ഹമാണെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന നേതാവ് കൂടിയാണ് മുകുള്‍ റോയ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button