COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 600 പേർക്ക്

ദോഹ: ഖത്തറിൽ ദിനംപ്രതിയുള്ള പുതിയ കൊറോണ വൈറസ്​ രോഗികൾ കുറയുന്നു. ഇന്നലെ 600 പേർക്ക് ​ പുതുതായി കോവിഡ് ബാധിച്ചു. മഹാമാരിയു​െട രണ്ടംവരവി​െൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും രോഗമുക്​തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ അതേസമയം നിലവിൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാണ്​ കൂടുതൽ. വെള്ളിയാഴ്​ച രോഗം മാറിയവർ 1,217 ആണ്​. പുതിയരോഗികളിൽ 351 പേർക്കാണ്​​ സമ്പർക്കം മൂലം രോഗം ഉണ്ടായത്​. പുതിയ രോഗികളിൽ 249 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​.

കൊറോണ വൈറസ് രോഗം ​ ബാധിച്ച്​ ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്​ച മരിച്ചിട്ടുണ്ട്​. 27, 69, 73 വയസ്സുകാരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 496 ആയി. നിലവിലുള്ള ആകെ രോഗികൾ 10130 ആണ്​. ഇന്നലെ 18,609 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 19,37,204 പേരെ പരിശോധിച്ചപ്പോൾ 2,10,070 പേർ​ക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം​ ഭേദമായവരും ഉൾ​െപ്പടെയാണിത്​. ആകെ 1,99,444 പേർക്കാണ്​ രോഗമുക്തയുണ്ടായത്​. 551 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 14 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 274 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. ഇതുവരെ ആകെ 17,62,545 ഡോസ്​ വാക്​സിനാണ്​ നൽകിയിരിക്കുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button