Latest NewsNewsGulf

40 ലക്ഷം ചിലവഴിച്ച് യാത്ര; തടസങ്ങൾ മറികടന്ന് യുഎയിലെത്തിയത് മലയാളി കുടുംബം

ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് അവസ്ഥ വേഗം നല്ലരീതിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാർജ: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വിലക്ക് തുടരുന്നതിനിടെ‌ സ്വകാര്യ ജെറ്റില്‍ യുഎഇയിലെത്തി മലയാളി കുടുംബം. അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പ‌മാണ് മലയാളി വ്യവസായിയും ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി.ഡി. ശ്യാമളൻ യുഎഇയിൽ എത്തിയത്. നാലു ജീവനക്കാരും ശ്യാമളനും കുടുംബവും ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 ലക്ഷത്തോളം (55,000 ഡോളർ) രൂപയാണ് ഇതിനായി ചെലവഴിച്ചത്.

എന്നാൽ നാൽപ്പതുവർഷത്തിലേറെയായി യുഎഇയിലുള്ള ശ്യാമളൻ മകൾ അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാർച്ച് 15–നാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഏപ്രിൽ 25നായിരുന്നു വിവാഹം. ഇതിനു പിന്നാലെയായിരുന്നു യുഎഇ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയത്. തിരികെ എങ്ങനെ യുഎഇയില്‍ എത്തുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ബിസിനസുകാർക്ക് ചാർട്ടേഡ് വിമാനത്തിൽ വരാമെന്ന് വിവരം അറിഞ്ഞത്.

‘ഇത്തരത്തിൽ യാത്രാ വിലക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ യുഎഇ സർക്കാരിൽ വിശ്വാസമുണ്ടായിരുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. ഉടൻ തന്നെ ഞങ്ങളുടെ രണ്ടാം വീട്ടിലേക്ക് മടങ്ങാമെന്നും പ്രതീക്ഷിച്ചു’ ശ്യാമളൻ പറയുന്നു. യാത്രാ രേഖകളും 48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ ടെസ്റ്റ് ഫലവുമായാണ് ഇവർ യാത്ര ചെയ്തത്. യുഎഇയിൽ എത്തിക്കഴിഞ്ഞാൽ ക്വാറന്റീനിൽ ഇരിക്കണം. നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ ടെസ്റ്റും നടത്തണം.

Read Also: ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം യു.എസ്, ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത് ആറ് വിമാനങ്ങള്‍

ജിസിസി രാജ്യങ്ങളിൽ ഓട്ടോ എയർ കണ്ടീഷനിങ്ങ് സാധനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ശ്യാമളന്റേത്. ”യുഎഇയിലേക്കുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടില്ല. ഇളവുകൾ ഉള്ളവർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് അവസ്ഥ വേഗം നല്ലരീതിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിൽ കുടുങ്ങിയവർക്ക് വേഗം യുഎഇയിലേക്ക് എത്താൻ സാധിക്കട്ടേ”, ശ്യാമളൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button