ഡല്‍ഹി: കോവിഡ് പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍. ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്ത് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും, യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കും ഒറ്റക്കെട്ടായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഉര്‍സുല പറഞ്ഞു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്തു.
യോഗത്തിൽ ഇന്ത്യയിലും യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. മഹാമാരിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിസന്ധി കാലത്ത് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പിന്തുണയിയ്ക്കും സമയബന്ധിതമായ സഹായത്തിനും ഇന്ത്യ നന്ദിപറഞ്ഞു.
Post Your Comments