Latest NewsIndia

കൃഷിയിടം നശിപ്പിച്ച കാട്ടാനക്കൂട്ടം ഒരു വാഴ മാത്രം തൊട്ടില്ല; കാരണമറിഞ്ഞ് അതിശയിച്ച് നാട്ടുകാര്‍

സത്യമംഗല: ആനകളെ പലപ്പോഴും സൗമ്യന്മാരായ ഭീകരന്മാര്‍ എന്ന് വിളിക്കാറുണ്ട്. പുതിയ സംഭവം അതിനുള്ള തെളിവായിരിക്കാം. കാട്ടാനകളുടെ ഒരു കൂട്ടം തമിഴ്നാട്ടിലെ ഒരു വാഴത്തോട്ടം നശിപ്പിച്ചു, അതില്‍ ഒരു വാഴ മാത്രം അവ നശിപ്പിച്ചില്ല. അതിന്റെ കാരണമറിഞ്ഞ് അതിശയിച്ചിരിക്കുകയാണ് നാട്ടുകാര്‍. ഈറോഡ് ജില്ലയിലെ സത്യമംഗല എന്ന സ്ഥലത്താണ് സംഭവം നടന്നത്.

പ്രദേശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
പറമ്പിലെ ഏറെക്കുറെ എല്ലാ വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചിട്ടുണ്ട്. അതെ സമയം കൂട്ടത്തില്‍ ഒരു വാഴ മാത്രം കാട്ടാനക്കൂട്ടം വെറുതെ വിട്ടു.

READ MORE: എറണാകുളത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി; ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ

കാട്ടാനക്കൂട്ടം പിന്‍ വാങ്ങിയതിന് ശേഷം അവിടെയെത്തിയ നാട്ടുകാരാണ് ഒരു വാഴ മാത്രം നശിക്കാതെ നില്‍ക്കുന്നത് കണ്ട് പരിശോധിച്ചത്. കുലച്ചു നില്‍ക്കുന്ന പഴക്കുലയുടെ ഇടയില്‍ ഒരു കിളിക്കൂട് നാട്ടുകാര്‍ കണ്ടെത്തി. അതില്‍ മൂന്ന് കിളിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കിളിക്കുഞ്ഞുങ്ങള്‍ അപകടം സംഭവിക്കാതിരിക്കാനാണ് ആ വാഴയില്‍ തൊടാതെ മറ്റെല്ലാം പിഴുതെറിഞ്ഞും ഭക്ഷിച്ചും കാട്ടാനക്കൂട്ടം കടന്നുപോയത്.

കൃഷ്ണസാമി എന്ന വ്യക്തിയുടെ തോട്ടമാണ് ആനകള്‍ നശിപ്പിച്ചത്. 300 ലധികം വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചതെന്ന് കൃഷ്ണസാമി പറയുന്നു. അതേസമയം ‘ലോകത്തിലെ ഏറ്റവും നല്ല ഗുണ്ടകളാണ് ആനകള്‍’ എന്നാണ് നര്‍മ രൂപത്തില്‍ ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

READ MORE: വര്‍ഗീയപരാമര്‍ശം നടത്തിയിട്ടുമില്ല മാപ്പുപറഞ്ഞിട്ടുമില്ലെന്ന് തേജസ്വി; ഉപദേശിച്ച് കുടുങ്ങി തരൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button