COVID 19KeralaLatest NewsIndiaNews

കോവിഡ് വ്യാപനം : രാജ്യത്തെ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന്​ കേന്ദ്രസര്‍ക്കാർ ; ലിസ്റ്റ് പുറത്ത് വിട്ടു ‍

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന്​ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടാഴ്​ചയായി കോവിഡ്​ കേസുകള്‍ കുറയാത്ത ജില്ലകളെയാണ്​ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവും ഉണ്ടാവുന്നുണ്ട്​.

Read Also : കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ  

ജില്ലകളില്‍ 10 എണ്ണവും കേരളത്തിലാണ്​. ഏഴ്​ ജില്ലകളുമായി ആന്ധ്രപ്രദേശാണ്​ രണ്ടാം സ്ഥാനത്ത്​. കര്‍ണാടക-3, തമിഴ്​നാട്​-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്​.

കേരളത്തിലെ കോഴിക്കോട്​, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്​, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ്​ കോവിഡ്​ കേസുകള്‍ കഴിഞ്ഞ രണ്ട്​ ദിവസമായി കുറയാതെ നില്‍ക്കുന്നത്​. ഈസ്​റ്റ്​ ഗോദാവരി, ചിറ്റൂര്‍, ശ്രീകാകുളം, ഗുണ്ടൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, കുര്‍നൂല്‍ ജില്ലകളാണ്​​ ആന്ധ്രപ്രദേശില്‍ നിന്ന്​ ഉള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button