ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ ബി.െജ.പിക്ക് വോട്ട് കുറയുന്നതെല്ലാം കച്ചവടമാണെങ്കില്‍ ബംഗാളില്‍ സി.പി.എമ്മിെന്റ വോട്ടെല്ലാം കച്ചവടം ചെയ്തതാണോ എന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന് ചോദിച്ചു. ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് ബി.ജെ.പിക്കും സി.പിഎം കേന്ദ്ര നേതൃത്വത്തിനും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
read also: സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി
പശ്ചിമബംഗാളിലെ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഡക്കൊപ്പം സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ബംഗാളില്‍ സര്‍വത്ര അരാജകത്വമാണെന്ന് മുരളീധരന് ആരോപിച്ചു. എന്‍.ഡി.എക്ക് വോട്ടുകുറഞ്ഞ മണ്ഡലങ്ങളില്‍ കാരണങ്ങള്‍ പഠിക്കുമെന്നും വോട്ടുകച്ചവടം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ മുരളീധരൻ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ബി.ജെ.പി ഒളിച്ചോടില്ലെന്നും വ്യക്തമാക്കി. കൂടുതല്‍ ഓക്സിജന്‍ വേണമെന്ന കേരളത്തിെന്റ ആവശ്യം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
Post Your Comments