Latest NewsNewsIndia

നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും കോവിഡ്

45കാരിയായ ശില്‍പയുടെ പരിശോധന ഫലം നെഗറ്റീവാണ്

മുംബൈ: പ്രശസ്ത ബോളീവുഡ് നടി ശില്‍പ ഷെട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് വീട്ടുജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ജര്‍മ്മനിയില്‍ കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുന്നു; നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ വിയാന്‍, സമീഷ എന്നിവര്‍ കോവിഡ് പോസിറ്റീവായെങ്കിലും 45കാരിയായ ശില്‍പയുടെ പരിശോധന ഫലം നെഗറ്റീവാണ്. ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടിയും കോവിഡ് പോസിറ്റീവാണ്. തന്റെ കുടുംബം മുഴുവനും ഐസൊലേഷനില്‍ കഴിയുകയാണെന്നും എല്ലാവരും സുഖം പ്രാപിച്ച് വരികയാണെന്നും ശില്‍പ അറിയിച്ചു.

ശില്‍പയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനുശേഷമാണ് ഇളയ മകള്‍ സമീഷയും വിയാനും രോഗബാധിതരാവുന്നത്. തുടര്‍ന്ന് രാജിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിസന്ധി സമയത്ത് പിന്തുണ നല്‍കിയ ബിഎംസിക്കും അധികൃതര്‍ക്കും ശില്‍പ നന്ദി പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button