Latest NewsNewsIndia

ബംഗാൾ അക്രമം : തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു

കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആർ എസ് എസ് പ്രവർത്തകൻ മരിച്ചു . ഈസ്റ്റ് ബർദ്ധമാൻ ജില്ലയിലെ കേതുഗ്രാം തെഹ്‌സിക്കിലെ ശ്രീപുർ ഗ്രാമത്തിലെ ബൽറാം മാജ്ഹിയാണ് മരിച്ചത്.

Read Also : കോവിഡ് വ്യാപനം : ഇസ്രായേലിൽ നിന്ന് 110 കോടി രൂപയുടെ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ എത്തിച്ച് റിലയൻസ് 

ചൊവ്വാഴ്ച രാത്രിയാണ് 22 കാരനായ മാജ്ഹിയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചത് . മാജ്ഹിയെ മർദ്ദിച്ചതിനു പുറമേ മുസ്ലീം തീവ്രവാദികൾ അടങ്ങുന്ന തൃണമൂൽ പ്രവർത്തകർ മാജ്ഹിയുടെ വീടും തല്ലി തകർത്തു . ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബലറാം ശ്രമിച്ചെങ്കിലും അക്രമികൾ അദ്ദേഹത്തെ പിടികൂടി, നിലത്തിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു . ക്രൂരമായി മർദ്ദനമേറ്റ് നില വഷളായപ്പോഴാണ് തൃണമൂൽ പ്രവർത്തകർ മാജ് ഹിയെ ഉപേക്ഷിച്ച് മടങ്ങിയത്.

ആക്രമണത്തിന് ശേഷം മാജ്ഹിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് ബർദ്ധമാനിലെ മറ്റൊരു ആശുപത്രിയിലേക്ക് മാജ്ഹിയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button