ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന്. ട്വിറ്ററിലാണ് അശ്വിന് വാക്സിനേഷന്റെയും ഇരട്ട മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞത്.
Also Read:കോവിഡ് കെയര്‍ സെന്ററാക്കാക്കി മുസ്ലിം ആരാധനാലയം; ഗുജറാത്തിനും ഡൽഹിയ്ക്കും പിന്നാലെ കേരളവും
ഈ ഘട്ടത്തില്‍ എനിക്ക് പറയാനുള്ളത് എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും(തുണി മാസ്കല്ല) സാമൂഹിക അകലം പാലിക്കണമെന്നുമാണ്. വാക്സിനെടുക്കുകയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. രാജ്യത്തെ ഒരു കൊവിഡ് ക്ലസ്റ്ററാക്കി മാറ്റാതിരിക്കാന്‍ നമുക്കെല്ലാം ശ്രദ്ധിക്കാമെന്നും അശ്വിന് കുറിച്ചു. എന്നാല്‍ തനിക്ക് ഇതുവരെ രണ്ടാം ഡോസ് വാക്സിനായി സമയം അനുവദിച്ചു കിട്ടിയില്ലെന്ന് ഒരു ആരാധകന് കമന്റ് ചെയ്തപ്പോള്‍ നമ്മുടേത് 100 കോടിയില്‍പരം ആളുകളുള്ള രാജ്യമാണെന്നും എല്ലാവരും ക്ഷമയോടെ ശ്രദ്ധയോടെ കാത്തിരിക്കണമെന്നും അശ്വിന് മറുപടി നല്കി.
അശ്വിന്റെ ട്വീറ്റിന് താഴെ എന്‍ 95 മാസ്കുകള്‍ക്ക് വില കൂടുതലാണെന്നും അത് എല്ലാവര്ക്കും വാങ്ങാന്‍ കഴിയില്ലെന്നും മറ്റൊരു ആരാധകന് കുറിച്ചു. ഇതിന് മറുപടിയായാണ് ആവശ്യക്കാര്‍ക്ക് എന്‍ 95 മാസ്കുകള്‍ എത്തിക്കാന്‍ താന്‍ തയാറാണെന്നും തന്റെ ടൈംലിനിലുള്ള ആരെങ്കിലും ഇതിനുള്ള മാര്‍ഗം പറഞ്ഞാല്‍ എത്തിക്കാമെന്നും അശ്വിന് ഉറപ്പു നല്‍കിയത്.
Post Your Comments