തൃശൂർ : സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. തൃശ്ശൂര്‍ മാളയിലെ മുസ്ലീം പള്ളിയാണ് കൊവിഡ് പ്രതിസന്ധി മുന്നില്‍ക്കണ്ട് കൊവിഡ് കെയര്‍ സെന്ററാക്കിയത്.
Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മാള പഞ്ചായത്തില്‍ മാത്രം 300 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. പലര്‍ക്കും ക്വാറന്റൈന്‍ സൗകര്യം വീട്ടിലില്ലാത്തതിനാലാണ് പള്ളി കൊവീഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ തീരുമാനമായത്.
കെയര്‍ സെന്ററില്‍ ആകെ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികളെ പരിചരിക്കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുമുണ്ടാകും. കൊവിഡ് കേസുകള്‍ പിടിവിട്ടതോടെ ദില്ലിയിലും ഗൂജറാത്തിലും സമാന സംഭവങ്ങള്‍ നടന്നിരുന്നു.
ഇതാദ്യമായാണ് കേരളത്തിലെ ഒരു പള്ളിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടി. ആദ്യം മദ്രസയെ കൊവിഡ് സെന്ററാക്കിമാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. റമദാന്‍ പ്രാര്‍ഥന പോലും ത്യജിച്ചുകൊണ്ടാണ് പള്ളി കൊവിഡ് രോഗികളെ പരിചരിക്കാനായി ഒഴിഞ്ഞുകൊടുത്തത്.
Post Your Comments