ന്യുഡല്‍ഹി: ഇന്ത്യക്കാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി നെതര്‍ലാന്‍റ്സില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ രാജ്യതലസ്ഥാനത്തെത്തി. 449 വെന്‍റിലേറ്ററുകളും 100 ഓക്സിജന്‍ കോണ്‍സന്‍ട്രേ റ്ററുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് എത്തിച്ചിരിക്കുന്നത്.
ഇന്ത്യക്കായി ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ ലോകരാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളും അയല്‍രാജ്യങ്ങളായ ബംഗ്ലാദേശുമടക്കം അവശ്യവസ്തുക്കളെത്തിച്ചിരുന്നു. അമേരിക്കയാണ് നാലു ഘട്ടമായി കൂടുതല്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഇന്ത്യക്ക് അവശ്യവസ്തുക്കളെത്തിച്ചതിന് ഇന്നലെ സ്വിറ്റ്സര്‍ലന്‍റിന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് നന്ദി അറിയിച്ചു.600 ഓസ്കിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 50 വെന്‍റിലേറ്ററുകളും മറ്റ് ആരോഗ്യ രക്ഷാ ഉപകരണങ്ങളുമാണ് സ്വിസ് അധികൃതര്‍ ഇന്ത്യക്ക് നല്‍കിയത്.
Post Your Comments