റോം: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഇംഗ്ലീഷ് പോരാട്ടമില്ല. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിയ്യാ റയലിനെ നേരിടും. ഈ മാസം 26നാണ് ഫൈനല്‍.
രണ്ടാംപാദത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ്. റോമയോട് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്റെ പിന്‍ബലത്തിലാണ് യുണൈറ്റഡ് ഫൈനല്‍ ഉറപ്പിച്ചത്. ആഴ്‌സണലിനെ സമനിലയില്‍ തളച്ച വിയ്യാ റയലും ആദ്യപാദ ജയത്തിന്റെ മികവില്‍ ഫൈനലിലെത്തുകയായിരുന്നു. 79-ാം മിനിറ്റില്‍ ഔബമയങ്ങിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ വിയ്യാ റയലിന് മുന്നില്‍ ആഴ്‌സനല്‍ മുട്ടുമടക്കി.
റോമയ്‌ക്കെതിരെ ആദ്യ പാദത്തില്‍ 6-2ന് വിജയിച്ചതാണ് യുണൈറ്റഡിനെ രക്ഷിച്ചത്. കവാനിയുടെ ഇരട്ട ഗോളുകള്‍ക്ക് മൂന്ന് ഗോളുകളിലൂടെ മറുപടി നല്‍കിയാണ് റോമ അവസാന മത്സരം ഗംഭീരമാക്കിയത്. ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും ഇംഗ്ലീഷ് ഫൈനലിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. യുണൈറ്റഡിന്റെ മത്സരത്തില്‍ ഏറെക്കുറെ പ്രതീക്ഷിച്ച ഫലമാണ് ലഭിച്ചതെങ്കിലും ആഴ്‌സണലിന്റെ തോല്‍വിയാണ് ആരാധകരെ ഞെട്ടിച്ചത്.
Post Your Comments