KeralaLatest NewsNews

കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കേസെടുക്കും

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് പോലീസ്. കമ്മിഷണർ സി.എച്ച്. നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ട് അടക്കുമെന്നും അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആലപ്പുഴയിൽ അധികൃതരുടെ അനാസ്ഥ ; കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്രവാഹനത്തിൽ

സർക്കാർ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാത്തവർക്കെതിരെ കേസെടുക്കും. ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ.

ജില്ലയിൽ വാഹന പരിശോധനയും കർശനമായി നടപ്പാക്കുന്നുണ്ട്. വാഹനങ്ങൾ പരിശോധിച്ച് നിയമം ലംഘിക്കുന്നവരുടെ വണ്ടിയുടെ നമ്പർ, ഫോൺ നമ്പർ എന്നിവ നോട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാർ വീണ്ടും നിയമലംഘനം നടത്തുകയാണെങ്കിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ; ഇന്ന് തിരക്ക് നിയന്ത്രിക്കുമെന്ന് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button