തിരുവനന്തപുരം : സംസ്ഥനത്ത് മേയ് എട്ടു മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. 29 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.
Read Also : പ്രതീക്ഷയർപ്പിച്ച് ലോകം; പ്രായമായവരിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ
തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ മെയ് 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments