കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ലോക് ഡൗൺ കാലത്ത് സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ലോക് ഡൗണിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ എഫ് ബി പോസ്റ്റില്‍ കമന്‍റിട്ട കോണ്‍ഗ്രസ് നേതാവിനു എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.
കമന്റിട്ട എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് രാജു പി നായുടെ വീട്ടില്‍ പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ കൊണ്ട് വച്ചു. ഡിവൈഎഫ്‌ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൊവിഡ് ലോക് ഡൗണില്‍ അടച്ചിടുന്നതിന് എതിരല്ല. പക്ഷെ ഒരു മുഴം കയര്‍കൂടെ കൊടുത്ത് വേണം അടച്ചിടാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ കമന്‍റ്.
Post Your Comments