COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 1016 പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദിയിൽ പ്രതിദിന കൊറോണ വൈറസ് രോഗബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ടായിരുന്നവരിൽ 12 പേർ മരിക്കുകയുണ്ടായി. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,22,316 ആയി ഉയർന്നു. അതിൽ 4,05,607 പേർ രോഗമുക്തി നേടി.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,346 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ആകെ മരണസംഖ്യ 7,018 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 373, മക്ക 279, കിഴക്കൻ പ്രവിശ്യ 125, മദീന 52, അസീർ 44, ജീസാൻ 31, അൽഖസീം 29, തബൂക്ക് 27, ഹായിൽ 18, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 13, അൽ ജൗഫ് 7, നജ്റാൻ 5.

shortlink

Related Articles

Post Your Comments

Related Articles


Back to top button