Latest NewsNattuvarthaNews

കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം: കോട്ടയം ജില്ലയില്‍ 2170 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 8231 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 26.36 ശതമാനമാണ്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 1054 പുരുഷന്‍മാരും 902 സ്ത്രീകളും 214 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 419 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3890 പേര്‍ രോഗമുക്തരായി. 14722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 130671 പേര്‍ കോവിഡ് ബാധിതരായി. 115062 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61702 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button