ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു. തെരഞ്ഞെടുപ്പുകളുടെ പരിപാവനത ഇലക്ഷന് കമീഷന്‍ കാത്തു സൂക്ഷിക്കണമെന്നും സിദ്ദു ട്വീറ്റില്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര ജയം നേടിയതിനുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വാര്‍ത്തസമ്മേളനം നടത്തുന്ന ദൃശ്യം പങ്കുവെച്ചാണ് സിദ്ദുവിന്‍റെ ട്വീറ്റ്. വോട്ടെണ്ണലില്‍ തിരിമറി നടത്തിയില്ലെങ്കില്‍ തന്നെ വധിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന സന്ദേശം നന്ദിഗ്രാമില്‍ ഇലക്ഷന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് മമതക്ക് അയച്ചിരുന്നു. ഇത് വാര്‍ത്തസമ്മേളനത്തില്‍ വായിക്കുന്ന ദൃശ്യമാണ് സിദ്ദു പങ്കുവെച്ചത്.
Election Commission should preserve the sanctity of Elections, the essence of our democracy is free & fair polls, serious aspersions have been cast on the conduct of EC shaking the very foundations of India’s democracy. 1/2 pic.twitter.com/Rz3z2tmpCW
— Navjot Singh Sidhu (@sherryontopp) May 4, 2021
Post Your Comments