മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ ഡോക്ടര്‍. എംബിബിഎസുകാരല്ലാത്ത ഡോക്ടര്‍മാര്‍ക്ക് വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് യുവ ഡോക്ടര്‍ പറയുന്നു. പ്രധാന നഗരങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലെ ആരോഗ്യ മേഖലയുടെ അപര്യാപ്തത വെളിപ്പെടുത്തി ഡോക്ടര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
മുംബൈയില്‍ താന്‍ സേവനം അനുഷ്ഠിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 25 വെന്റിലേറ്ററുകളും നേസല്‍ കാനുലകളും ഉപയോഗ ശൂന്യമായി കിടക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. രോഗിയ്ക്ക് എങ്ങനെ ട്യൂബ് ഘടിപ്പിക്കണമെന്നും വെന്റിലേറ്റര്‍ സഹായം നല്‍കണമെന്നും തനിക്ക് അറിയാം. എന്നാല്‍, തങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞാല്‍ രോഗികളെ ആര് പരിചരിക്കുമെന്നാണ് തന്റെ സീനിയര്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
പബ്ലിക് ആശുപത്രികളില്‍ ഏറ്റവും സീനിയറായ നഴ്‌സുമാരോ റസിഡന്റ് ഡോക്ടര്‍മാരോ ആണ് വെന്റിലേറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എന്നാല്‍ കോവിഡിന് പിന്നാലെ വെറും 5 ദിവസം പരിശീലനം നേടിയവരെ വരെ പോലും ഇത്തരം ആശുപത്രികളില്‍ ഡ്യൂട്ടിയ്ക്ക് ഇടേണ്ടി വരികയാണ്. ഇവര്‍ക്ക് വെന്റിലേറ്റര്‍ എങ്ങനെ സ്വിച്ച് ഓണ്‍ ചെയ്യാം എന്നതിനെക്കുറിച്ച് മാത്രമാണ് അറിവുള്ളത്. രണ്ടോ മൂന്നോ വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലെ ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നതെന്ന് മുംബൈ സ്വദേശിയായ ഡോക്ടര്‍ വ്യക്തമാക്കി. ആംബുലന്‍സിലെ ഓക്‌സിജന്‍ വിതരണം, പള്‍സ് ഓക്‌സി മീറ്ററുകളുടെ അപര്യാപ്തത തുടങ്ങി മുംബൈ നഗരത്തില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്ന പ്രതിസന്ധികളും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments