Latest NewsNewsIndia

രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ചൈനീസ് കമ്പനികളെ ഒഴിവാക്കി

നെറ്റ്‌വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്ന് നിബന്ധനയുണ്ട്

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ട്രയല്‍ നടത്തുന്നതില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ട്രയല്‍ നടത്താന്‍ അനുമതി നല്‍കി. ഇതോടെ ചൈനയുമായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

Also Read: പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ശോഭാ സുരേന്ദ്രന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം ( വീഡിയോ )

ബിഎസ്എന്‍എല്‍ സിഡിഒടിയുമായി സഹകരിച്ചായിരിക്കും ട്രയല്‍ ആരംഭിക്കുക. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ എറിക്‌സണ്‍, നോക്കിയ എന്നിവരുമായി സഹകരിച്ചാകും 5ജി ട്രയലുകളുമായി മുന്നോട്ടുപോകുക. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും പരീക്ഷണം നടത്തണമെന്നും നെറ്റ്‌വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്നും നിബന്ധനയുണ്ട്.

ടെലികോം കമ്പനികള്‍ക്ക് നിബന്ധനകളോടെ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ എയര്‍വെയ്‌സ് ഉടനെ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ട്രയലിന് മാത്രമെ എയര്‍വെയ്‌സ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button