KeralaLatest NewsNews

കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും; 100.59 കോടി രൂപ സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഏപ്രിൽ മാസത്തെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സർക്കാർ അനുവദിച്ചതായി കെഎസ്ആർടിസി അറിയിച്ചു. 2021 ഏപ്രിൽ മാസത്തെ ശമ്പളവും ആദ്യ ഘട്ട കോവിഡ് സമയത്ത് 2020 ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്നും മാറ്റി വെച്ച ആറ് ദിവസത്തെ ശമ്പളവും കൂടെ ചേർത്താണ് സർക്കാർ 100.59 കോടി രൂപ അനുവദിച്ചത്.

Read Also: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്; വൻ നഗരങ്ങളിൽ പതിക്കാൻ സാധ്യത

അതേസമയം സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളും രാത്രികാല സർവ്വീസുകളും തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയക്ക് 70% ആയി ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് 15 മുതൽ കർഫ്യൂ ഒഴിവാക്കുന്ന മുറയ്ക്ക് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി.

Read Also: പരിഹാസങ്ങളില്‍ ചൂളിപോകുന്ന പാര്‍ട്ടിയല്ല ബിജെപി, പ്രവര്‍ത്തനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് പി.കെ.കൃഷ്ണദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button