COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് 999 പേര്‍ക്ക് കോവിഡ്

റിയാദ്: സൗദിയില്‍ ഇന്ന് 999 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ അതേസമയം പ്രതിദിന രോഗമുക്തി പുതിയ രോഗബാധയെക്കാള്‍ മുകളിലാണ് ഇന്നും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ ആകെ 4,21,300 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,04,707 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 7,006 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,587 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,356 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം; റിയാദ് 398, മക്ക 241, കിഴക്കന്‍ പ്രവിശ്യ 111, അസീര്‍ 50, മദീന 48, ജീസാന്‍ 38, അല്‍ഖസീം 32, ഹായില്‍ 22, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 15, അല്‍ബാഹ 13, അല്‍ജൗഫ് 7, നജ്‌റാന്‍ 6.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button