CinemaLatest NewsNewsIndiaBollywoodEntertainment

എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ

മറ്റുള്ളവർ എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. എന്നാൽ, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉൾപ്പടെ അതിനുള്ള മാർ​ഗങ്ങളാണ്

ട്വിറ്റരിൽ നിന്നും തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ ഇല്ലെങ്കിലും തന്‍റെ കാര്യങ്ങൾ പറയാൻ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ ഇൻസ്റ്റ​ഗ്രാമിൽ പറഞ്ഞു.

ട്വിറ്റർ തന്‍റെ അഭിപ്രായം ശരിവെച്ചു. അവർ അമേരിക്കക്കാരാണെന്നും, വെളുത്ത് വർഗ്ഗക്കാർ കരുതുന്നത്, നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകളായിരിക്കുമെന്നാണെന്നും കങ്കണ പറയുന്നു. മറ്റുള്ളവർ എന്താണ് പറയേണ്ടത്, ചിന്തിക്കേണ്ടത് എന്നെല്ലാം അവരാണ് തീരുമാനിക്കുന്നത് എന്നും, ഇത് ജനാധിപത്യത്തിന്റെ മരണമാണെന്നും കങ്കണ വ്യക്തമാക്കി.

‘ഇത് ജനാധിപത്യത്തിന്‍റെ മരണമാണ്. അവർ അമേരിക്കക്കാരാണ്. വെളുത്ത വർ​ഗക്കാർ കരുതുന്നത് നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ്. മറ്റുള്ളവർ എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. എന്നാൽ, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉൾപ്പടെ അതിനുള്ള മാർ​ഗങ്ങളാണ്. കങ്കണ പറഞ്ഞു.

ആയിരക്കണക്കിന് വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും താൻ എക്കാലവും നിലനിൽക്കുകയെന്നതാണ് തന്റെ നിലപാടെന്നും കങ്കണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button