Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ശബരീനാഥിനെ കെ. മുരളീധരൻ കുരുതി കൊടുത്തതോ? ജിതിൻ ജേക്കബിന്റെ ശ്രദ്ധേയമായ വിലയിരുത്തൽ

2016 ൽ കേരളം,ബംഗാൾ, ആസ്സാം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 64 MLA മാരെ ആണെകിൽ ഇത്തവണ അത് 151 പേരാണ്.

തിരുവനന്തപുരം: പല യുവ കോൺഗ്രസ് നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് സമൂഹത്തെ തന്നെ ഞെട്ടിച്ചിരുന്നു. അതിലൊന്നാണ് തൃത്താലയിലെ വിടി ബൽറാമിന്റെ പരാജയവും അരുവിക്കരയിലെ ശബരീനാഥിന്റെ പരാജയവും. ഇത് കൂടാതെ എം ലിജുവിന്റെ പരാജയവും ഞെട്ടലുളവാക്കിയിരുന്നു. ഇന്നിപ്പോൾ ശബരീനാഥിന്റെ പരാജയത്തിന് കാരണം കെ മുരളീധരൻ ആണെന്നാണ് ജിതിൻ ജേക്കബിന്റെ വിലയിരുത്തൽ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ബിജെപിക്കാർ വോട്ട് മറിച്ച് കോൺഗ്രസിന് കൊടുത്തത് കൊണ്ട് തൃപ്പൂണിത്തുറയിൽ അന്തം സഖാവ് സ്വരാജ് തോറ്റു എന്ന് പറഞ്ഞുള്ള നിലവിളികളാണ് എങ്ങും. സത്യത്തിൽ തിരഞ്ഞെടുപ്പിൽ തോറ്റ് അടപടലം മൂഞ്ചി നിൽക്കുന്ന കേരളത്തിലെ ബിജെപി നേതാക്കളോട് ബഹുമാനം തോന്നിയ ഒരു കാര്യമാണിത്. കാളയുടെ മകനെ തോൽപ്പിക്കണോ അതോ പോത്തിനെ തോൽപ്പിക്കണോ എന്നതിൽ ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തെയും, വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂടുതൽ അവഹേളിക്കുന്ന കാളയുടെ മകനെ തോൽപ്പിക്കാനും എടുത്ത തീരുമാനവും സ്വാഗതം ചെയ്യുന്നു.

ശബരിനാഥിന്റെ അരുവിക്കരയിലെ ‘ഞെട്ടിക്കുന്ന’ തോൽവിയെക്കുറിച്ച് തിരുവനന്തപുരത്തെ ഒരു സഖാവ് സുഹൃത്ത് പറഞ്ഞതാണ് ”നേമത്ത് മുരളീധരനെ കൊണ്ടുവന്നതിന്റെ കലിപ്പ് ബിജെപിക്കാർ തീർത്തതാണ് ശബരി തോൽക്കാൻ കാരണം” എന്ന്. കണക്ക് നോക്കിയപ്പോൾ സംഗതി ശരിയുമാണ്.
ഞാൻ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെടണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരാൾ ഒറ്റപ്പാലത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ഒരു ഡോക്ടർ ആയിരുന്നു. പൗരത്വ ഭേദഗതിയെ എതിർക്കുന്നവർക്ക് മാത്രം ചികിത്സ എന്ന് വീടിന് പുറത്ത് ബോർഡ് വെച്ചു എന്ന് ആരോപണം നേരിട്ട ആ മഹാൻ തോൽക്കണം എന്ന് അതിതീവ്രവമായി ആഗ്രഹിച്ചു. അത് കൃത്യമായി നടക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ‘മതേതര പാർട്ടി’യും ഏറെക്കുറെ പൂർണ്ണമായും എല്ലാ സ്‌ഥാനാർത്ഥികളെയും ഒരു സമുദായത്തിൽ നിന്ന് മാത്രം നിർത്തുന്നതുമായ മുസ്ലിം ലീഗിന് ആകെ കിട്ടിയ വോട്ട് ഷെയർ 8.27% ആണ്. പക്ഷെ 27 സീറ്റിൽ മത്സരിച്ച അവർ 15 സീറ്റിൽ വിജയിച്ചു ! എന്താ കാരണം? മതേതരത്വം തന്നെ !  പക്ഷെ അതിനെ വർഗീയ ധ്രുവീകരണം എന്ന് അൽ ഖേരളത്തിൽ പറയില്ലല്ലോ. പി സി യെ തോൽപ്പിക്കാൻ ഫത്വ പുറപ്പെടുവിച്ചതൊക്കെ മതേതരത്വം സംരക്ഷിക്കാനാണത്രെ.
ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞുപിടിച്ചു മതത്തിന്റെ സംഘടിത ശക്തിയിൽ തോൽപ്പിക്കുന്നത് മതേതരത്വം ആണെങ്കിൽ ഇതും അങ്ങനെ തന്നെ കണ്ടാൽ മതി.

ബിജെപിക്ക് ഇങ്ങോട്ട് പണിതന്നാൽ അങ്ങോട്ടും കയറി പണി കൊടുക്കണം എന്നത് തന്നെയാണ് ശരിയായ നിലപാട്. അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ വേണം മറുപടി കൊടുക്കുവാൻ. കഴിഞ്ഞ തവണ ബിജെപി നേടിയ നേടിയ 15.5% വോട്ട് ഇത്തവണ 11.35% ആയി കുറഞ്ഞതിന് ഒരു കാരണം പലരെയും തിരഞ്ഞുപിടിച്ചു തോൽപ്പിക്കാൻ വോട്ട് മറിച്ചത് കൊണ്ട് തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് ജനാധിപത്യപരമായി ശരിയായിരിക്കില്ല. പക്ഷെ ഇവിടെ അതാണ് വേണ്ടത്. ഏറ്റവും കുറഞ്ഞത് 30 – 33 ലക്ഷം വോട്ടുണ്ട് കേരളത്തിൽ ബിജെപിക്ക്.

ജനാധിപത്യപരമായി വിജയിക്കാൻ സമ്മതിക്കില്ല എങ്കിൽ രാജ്യത്തിന് ഭീഷണിയായ ശക്തികളെ തിരഞ്ഞുപിടിച്ച് തോൽപ്പിക്കാൻ ആ വോട്ട് കൊണ്ട് സാധിക്കണം. ഇന്നത്തെ കാലഘട്ടത്തിൽ അതും ഒരു പ്രതിരോധമാണ്. 20% വോട്ട് കിട്ടിയിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ വോട്ട് ശതമാനം കൊണ്ട് എന്ത് കാര്യം?  പോസിറ്റീവ് പൊളിറ്റിക്സ് സമ്മതിക്കില്ല എങ്കിൽ നെഗറ്റീവ് പൊളിറ്റിക്സിലൂടെ കളം പിടിക്കണം. ഒരുത്തന്റെയും മുന്നിൽ മതേതരത്വവും പറഞ്ഞു കുനിഞ്ഞു നില്ക്കാൻ പോകരുത്. കണ്ട പള്ളി മേടകളിലും മറ്റും പോയി നിന്ന് ഓഛാനിച്ചു നിൽക്കുന്ന സമയത്ത് ഉള്ള റിസോഴ്സ്സ് പ്രഫഷണൽ ആയി ഉപയോഗിക്കാൻ പഠിക്കണം.

ഫലം വന്ന 140 മണ്ഢലങ്ങളിൽ 26 എണ്ണത്തിൽ വിജയിയുടെ ഭൂരിപക്ഷം 5000 വോട്ടിൽ താഴെയാണ്, 25 സീറ്റിൽ ഭൂരിപക്ഷം 10000 വോട്ടിൽ താഴെയും. അതായത് 51 സീറ്റിലെ വിജയം എന്നത് ഞാണിന്മേൽ കളിയാണ്. അടുത്ത തിരഞ്ഞെടുപ്പ് 2026 ആണ്. അപ്പോഴേക്കും ഒരുപക്ഷെ 2021 ലെ സെൻസസ് പ്രകാരമുള്ള മണ്ഡല പുനഃനിർണയം നടന്നിട്ടുണ്ടാകും. ഇപ്പോഴത്തെ 140 സീറ്റ് എന്നത് 156 മുതൽ 160 വരെ പോകാൻ സാധ്യത ഉണ്ട്. ഏത് മേഖലയിൽ ആയിരിക്കും സീറ്റുകളുടെ എണ്ണം കൂടുക എന്നത് സാമാന്യ ബോധം ഉള്ളവന് മനസിലാകും.

ഈ തിരഞ്ഞെടുപ്പിൽ വികസനത്തിനായി ജനം വോട്ട് ചെയ്യുക ആയിരുന്നു എങ്കിൽ അവർ തീർച്ചയായും ഇ ശ്രീധരനെ തിരഞ്ഞെടുത്തേനേ. അഴിമതിക്കെതിരെ ആയിരുന്നു എങ്കിൽ കുമ്മനം വിജയിച്ചേനെ. ഇനി നിയമസഭയിലെ പ്രസംഗം കേൾക്കാൻ ആയിരുന്നു എങ്കിൽ സിപിഎം നേതാക്കളെ നിരന്തരം ചാനലുകളിൽ വെള്ളം കുടിപ്പിക്കുന്ന സന്ദീപ് വചസ്പതിയും, സന്ദീപ് വാരിയരും വിജയിച്ചേനെ. പ്രശാന്തിനെയും, അനൂപ് ആന്റണിയെയും, ആശാനാഥിനെയും പോലുള്ള യുവരത്നങ്ങൾ ബിജെപിക്ക് ഉണ്ടായിരുന്നു.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കാര്യക്ഷമതയും മറ്റും നോക്കിയിരുന്നെങ്കിൽ അൽഫോൻസ് കണ്ണന്താനവും, തോമസ് ജേക്കബും വിജയിച്ചേനെ. രാഷ്ട്രീയ പക്വത കൈവന്ന എം ടി രമേശിനെ പോലുള്ള ആളുകളും ഉണ്ടായിരുന്നു. പക്ഷെ അതൊന്നുമല്ല ഇവിടെ പരിഗണിക്കുന്നത്.
പാലക്കാട് നിയമസഭാമണ്ഡലത്തിൽ ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം സമാനതകൾ ഇല്ലാത്തത് ആയിരുന്നു. നേമത്തും അതിശക്തമായ പ്രചാരണം ആണ് നടത്തിയത്. എന്നിട്ടും തോറ്റു എങ്കിൽ അത് നേതൃത്വത്തിന്റെ പരാജയം അല്ല.

അമിത് ഷാ നേരിട്ട് സംസ്ഥാന പ്രെസിഡന്റ്റ് ആയാലും വലിയ മാറ്റം ഉണ്ടാകില്ല. കാരണം ബിജെപിക്കെതിരെ ഡെമോഗ്രഫിയിൽ മുന്നിൽ നിൽക്കുന്ന ഒരു സമുദായത്തെ മുൻനിർത്തിയുള്ള ആക്രമണം ആണ് നടക്കുന്നത്. അതിനെ ജനാധിപത്യപരമായി നേരിടാൻ പോയാൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല. ഓരോ 5 വര്ഷം കഴിയുമ്പോഴും ഒരു പ്രത്യക വിഭാഗത്തിലെ ഡെമോഗ്രഫിയിലുണ്ടാകുന്ന വർദ്ധനവ് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. അത് കണക്കുകൾ പ്രകാരം ചൂണ്ടിക്കാണിച്ചതിനാണ് മുൻ ഡിജിപി സെൻകുമാർ സാറിനെതിരെ 100 ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തത് !

ഇപ്പോൾ പോയത് അവസാന ബസ് ഒന്നുമല്ല. പക്ഷെ ഇനി അധികം ബസ് ഇല്ല എന്നത് ഓർക്കണം. മഞ്ചേശ്വരം ഇനി മറന്നേക്കുക. അവിടേക്കുള്ള അവസാന ബസ് ആയിരുന്നു പോയത്. അല്ലെങ്കിൽ അവിടെ മണ്ഡലം പുനഃക്രമീകരിക്കണം ഉണ്ടാകണം.  അവശേഷിക്കുന്ന ബസിൽ കയറി പറ്റണം എങ്കിൽ സ്ട്രാറ്റജി മാറ്റുക തന്നെ വേണം. അറിഞ്ഞോ അറിയാതെയോ ഇപ്പോൾ ചെയ്തത് പോലെ തിരഞ്ഞുപിടിച്ച് തോൽപിക്കണം. ഇടതും, ഇടതിലെ വലതും, ലീഗും, സുഡാപ്പിയും ഒക്കെ അടങ്ങുന്ന വൈറസുകൾ ഒരുമിച്ചു നിന്നാണ് ബിജെപിയെ തോൽപ്പിക്കുന്നത്.

അതെ സ്ട്രാറ്റജി തിരിച്ചും പ്രയോഗിക്കണം.  2016 ൽ കേരളം,ബംഗാൾ, ആസ്സാം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 64 MLA മാരെ ആണെകിൽ ഇത്തവണ അത് 151 പേരാണ്. രാജ്യസഭയിൽ ഈ വർഷം അവസാനത്തോടെ ഒറ്റയ്ക്ക് ഭൂരിപക്ഷം ആകാൻ ആണ് ബിജെപിയുടെ ശ്രമം.  കോൺഗ്രെസ് വിജയിച്ചാൽ സിപിഎം പറയും അത് കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം ആണെന്ന്. സിപിഎം വിജയിച്ചാൽ അത് തിരിച്ചും. എന്തായാലൂം അത് കേൾക്കണം, എങ്കിൽ പിന്നെ അത് വൃത്തിക്ക് അങ്ങ് ചെയ്തുകൂടെ?

ഫാസിസ്റ്റുകൾ എന്ന വിളിയും കേട്ട് അടിയും കൊള്ളണം എന്നത് പൂഞ്ഞാറ്റിൽ പറഞ്ഞാൽ മതി എന്നത് പോലെ ഇതും അങ്ങനെ തന്നെയാണ്. സംഘടിത മത ശക്തിക്ക് മുന്നിൽ തല്ക്കാലം വിജയം നേടാൻ കഴിയില്ല എങ്കിലും ഒരു 55 -60 മണ്ഡലങ്ങളിൽ ആരെ തോൽപിക്കണം എന്ന് തീരുമാനിക്കാൻ ഈ 30 -33 ലക്ഷം വോട്ടുകൾ ധാരാളം മതി. അതായിരിക്കണം ബിജെപിക്കാരുടെ ആത്മവിശ്വാസവും എതിരാളികളുടെ പേടിയും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകണം, ഉണ്ടായേ പറ്റൂ, അത് തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button