
കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ അംഗബലം പോലും നേടാനാകാത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്. അതിനാല്‍ നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി. രഘുനാഥും രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Read Also : കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം, വരാതിരിക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി
എന്നാല്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെങ്കിലും സ്വയം അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments