ഇടുക്കി: ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി തല മൊട്ടയടിച്ചത്. ഫേസ്ബുക്കിലൂടെയാണ് ആഗസ്തി തലമൊട്ടയടിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്.
Read Also: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ താൻ മൊട്ടയടിക്കുമെന്ന് നേരത്തെ ആഗസ്തി വെല്ലുവിളിച്ചിരുന്നു. ഇ എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യർഥനയുമായി എം എം മണി രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്ത് കൂടിയായ ആഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചതെന്നും മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്നും എംഎം മണി പറഞ്ഞിരുന്നു. ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നുവെന്നും മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറണമെന്നും എം എം മണി വ്യക്തമാക്കിയിരുന്നു.
Post Your Comments