ലക്‌നൗ: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. കാണ്‍പൂര്‍ ഐഐടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തില്‍ മെയ് 20 വരെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് കാണ്‍പൂര്‍ ഐഐടിയുടെ പഠനത്തില്‍ പറയുന്നു. എന്നാല്‍ മെയ് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് പ്രതിദിന കേസുകള്‍ 50,000 വരെ ഉയരുമ്പോള്‍ മലപ്പുറത്ത് 39,000 വരെ എത്തിയേക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എറണാകുളത്തും സ്ഥിതി സമാനമായാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് തന്നെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്നും അടുത്ത ആഴ്ച നിര്‍ണായകമാണെന്നും കാണ്‍പൂര്‍ ഐഐടി പറയുന്നു.
Post Your Comments