അബുദാബി : കോവിഡ് വ്യാപനത്തിന്റെ രൂക്ഷ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഇന്ത്യക്ക് സഹായവുമായി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. കോവിഡ് വ്യാപനത്തിൽ ഇന്ത്യ പ്രധാനമായും നേരിടുന്ന വെല്ലുവിളി ഓക്സിജൻ ക്ഷാമമാണ്. വിദേശരാജ്യങ്ങൾ ഓക്സിജൻ നൽകി സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ 44 ടൺ ലിക്വിഡ് ഓക്സിജൻ അടങ്ങിയ രണ്ടു ടാങ്കുകൾക്കു പുറമെ 600 സിലിണ്ടറുകളിലായി 30,000 ലീറ്റർ മെഡിക്കൽ ഓക്സിജനും 130 ഓക്സിജൻ കോൺസൺട്രേറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചിരിക്കുകയാണ് ബാപ്സ് ഹിന്ദു മന്ദിർ. ഗുജറാത്തിലെ മുണ്ടറയിൽ വെള്ളിയാഴ്ച എത്തുന്ന ദുരിതാശ്വാസ വസ്തുക്കളിലൂടെ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാകുമെന്ന് സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
read also:ഒമാന്‍ പോലീസിന്റെ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കുന്നു
മാസത്തിൽ 440 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ എത്തിക്കാനാണ് ക്ഷേത്ര സമിതിയുടെ പദ്ധതി. ഓക്സിജൻ ക്ഷാമം നേരിടുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് ഓക്സിജൻ നിറച്ച ആയിരക്കണക്കിന് സിലിണ്ടറുകളും വരുംദിവസങ്ങളിൽ എത്തിക്കും. ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കാരുടെയും സ്വദേശികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments