Latest NewsIndiaNews

ഫേസ്ബുക്കും ട്വിറ്ററും വിട്ട് ജനങ്ങളിലേക്ക് ഇറങ്ങൂ; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവർത്തകരും തെരുവുകളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കിൽ നിന്നും മാറി ജനങ്ങളിലേക്ക് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്നും ​ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
സ്ത്രീകളും മുസ്ലിങ്ങളും മമതയ്ക്ക് പിന്നില്‍ അണിനിരന്നതോടെയാണ് തൃണമൂല്‍ വന്‍വിജയം നേടിയത്.  ബംഗാളില്‍ ഉത്തര്‍ പ്രദേശ് ആവര്‍ത്തിക്കുമോയെന്ന് മുസ്ലിങ്ങൾ ഭയന്നു. അവര്‍ മമതയെ രക്ഷകയായി കണ്ടു. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും വോട്ടുകളും തൃണമൂലിലേക്ക് പോയിട്ടുണ്ട്. ജനങ്ങളുടെ അഭിവൃദ്ധിക്കായി വ്യക്തമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കുന്നതില്‍ ഇടത് – കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

Read Also  :  കൃത്രിമ ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പികെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി: പി ടി തോമസ്

കോവിഡ് സാഹചര്യം കാരണം രണ്ട് റാലികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ബംഗാളില്‍ വന്നില്ല. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിച്ചു. അവസരം തൃണമൂലും ബിജെപിയും മുതലാക്കി. ബിജെപിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ ഭീഷണി എങ്കില്‍ പ്രാദേശിക തലത്തിലെ ഭീഷണി മമതയാണെന്നും അധിര്‍ രഞ്ജൻ ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button