KeralaLatest NewsNews

പിണറായി മന്ത്രിസഭയിൽ ആരൊക്കെ? യുവനേതാക്കളില്‍ മുഹമ്മദ് റിയാസും സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീല്‍?

നിലവിലെ മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.

തിരുവനന്തപുരം: കേരളം വീണ്ടും പിണറായിസത്തിലേയ്ക്ക് പോകുമ്പോൾ സംസ്ഥാനം ഉറ്റു നോക്കുന്നത് മന്ത്രി പദത്തിലേക്ക് ആരൊക്കെയെന്നാണ്. എന്നാൽ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാത്രമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്നുള്ള മൂന്നൂ പേര്‍ ഇത്തവണ വിജയിച്ചു. കെ.കെ. ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍. ഇവര്‍ക്കു മൂന്നു പേര്‍ക്കും മന്ത്രിസ്ഥാനം ഉറപ്പാണ്. ഇതില്‍ പ്രാമുഖ്യം നൽകുന്നത് കെ.കെ.ശൈലജയ്ക്കാണ്. അതിനാല്‍, സുപ്രധാന വകുപ്പ് തന്നെ ലഭിക്കും. നിലവിലെ മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. വിജയിച്ച എം.എം. മണിക്കും ടി.പി. രാമകൃഷ്ണനും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തീരുമാനം അവര്‍ക്കു തന്നെ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ട്.

Read Also: പിണറായി മന്ത്രിസഭയിലേക്ക് 11 വനിതാ രത്‌നങ്ങൾ; മേൽക്കോയ്‌മ വഹിച്ച് കെ കെ ശൈലജ

അതേസമയം, മന്ത്രിസഭയിൽ യുവാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പാര്‍ട്ടയില്‍ നടക്കുന്നത്. യുവനേതാക്കളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ ദേശീയ നേതാവുമായ മുഹമ്മദ് റിയാസും എന്‍.എന്‍ ഷംസീറിനുമാണ് വലിയ തോതിലുള്ള പരിഗണന. അതേസമയം, തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയേക്കും. വനിതകളില്‍ നിന്ന് ശൈലജ ടീച്ചര്‍ക്ക് പുറമെ മികച്ച വിജയം നേടിയ വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്കും വനിത പ്രാതിനിധ്യത്തിന്റെ പേരില്‍ സാധ്യത കൂടുതലാണ്. വീണയുടെ പേര് വനിത സ്പീക്കര്‍ എന്ന നിലയിലും സജീവമാണ്. വീണയില്ലെങ്കില്‍ കെ.ടി. ജലീലിനെ ആണ് സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്‌. കുഞ്ഞമ്പു, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്.

shortlink

Post Your Comments


Back to top button