![](/wp-content/uploads/2021/01/river.jpeg)
പത്തനംതിട്ട: തിരുവല്ലയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. വള്ളംകുളത്ത് മണിമലയാറ്റിലാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. പൂവപ്പുഴ സ്വദേശി സംഗീത്(34) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു സംഗീത്. മണിലയാറിലെ പൂവപ്പുഴ തടയണക്ക് സമീപമാണ് സംഗീത് ഒഴുക്കിൽപ്പെട്ടത്. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്.
Read Also: വാട്ടർ അതോറിറ്റിയിലെ മുന്നൂറിലധികം ജീവനക്കാർക്ക് ശമ്പളം മുടങ്ങി; പിന്നിലെ കാരണമിത്
Post Your Comments